FLASH NEWS

അറിവിന്‍റെ അക്ഷരമുറ്റത്തേക്ക് നവാഗതര്‍ക്ക് സ്വാഗതം . ..............

FLASH NEWS

അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു .8,9,10 . ................

Wednesday 20 June 2018



                               
                  അനുമോദനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വായനാദിനാചരണവും 


                      കടുമേനി സെന്റ് മേരീസ് ഹൈസ്ക്കൂളിൽ 2017-18 വർഷം SSLC പരിക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉള്ള അനുമോദനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വായനാദിനാചരണവും വിവിധ പരിപാടികളോടെ വിപുലമായി നടത്തപ്പെടുകയുണ്ടായി.P. T. A പ്രസിഡന്റ് ശ്രി മാത്യു TM അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസ് കീച്ചങ്കേരിയിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി എൽ സി ക്കുട്ടി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റൻറ്റ് വികാരി ഫാദർ ജസ്റ്റിൻ കൂറൂമുള്ളിൽ സ്റ്റാഫ് സെക്രട്ടറി ശ്രി തോമസ് എ.ഡി. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ റിച്ചാർഡ് പി ജെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റുകളും 2011-18 വർഷം രാജ്യ പുരസ്ക്കാർ നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന്മാറ്റ് കൂട്ടി. അധ്യാപക അനധ്യാപകർ രക്ഷാകർത്താക്കൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെത്തു.


Tuesday 5 June 2018


                                                 പരിസ്ഥിതി ദിനാചരണം

                          കടുമേനി സെന്റ് മേരീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി എൽ സി കുട്ടി ടീച്ചർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് കുട്ടികൾ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു കൊണ്ട് ആശംസകൾ അർപ്പിച്ച ചിറ്റാരിക്കാൽ കൃഷിഭവനിലെ കൃഷി ഓഫിസർ ശ്രി. പ്ര'വിൺ ജോൺ സംസാരിച്ചു ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രി ബേബി കുന്നേൽ വൃക്ഷതൈ കുട്ടികൾക്ക് നൽക്കി കൊണ്ട് പരിപാടിഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷതൈ നടുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.


Attachments area

Friday 1 June 2018

                                          പ്രവേശനോത്സവം നടത്തി.

                                   കടുമേനി സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം അതി വിപുലമായി നടത്തപ്പെട്ടു.സ്‌കൂൾ ഹെഡ്മിസ്ട്രസ് എൽസിക്കുട്ടി ജോൺ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ്  മെമ്പർ ശ്രീ.ബേബി കുന്നേൽ അധ്യക്ഷ പ്രസംഗം നടത്തി സ്‌കൂൾ മാനേജർ റവ.ഫാ.ജോസ് കീച്ചൻകേരിയിൽ ഉദ്‌ഘാടനം ചെയിതു. അസിസ്റ്റന്റ് മാനേജർ ഫാ.ജസ്റ്റിൻ കീറന്മുള്ളയിൽ , തോമസ് പാറശ്ശേരിൽ   തോമസ് എ ഡി എന്നിവർ സംസാരിച്ചു.



Monday 4 July 2016




                                                   ലഹരി വിരുദ്ധ റാലി ...........

Wednesday 22 June 2016






വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ  ഉത്ഘാടനം .....മുന്‍ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി  വത്സമ്മ സെബാസ്റ്റ്യന്‍  നിര്‍വഹിച്ചു.